jeevan news online

വാർത്തകൾ വിശദമായി

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ സഹകരണ സ്റ്റോറിന്റെ മുദ്ര


മലപ്പുറം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ മുദ്രയ്ക്കു പകരം സ്‌കൂള്‍ സഹകരണ സ്റ്റോറിന്റെ മുദ്ര.എടവണ്ണപ്പാറ ചാലിയപ്രം ഗവ. ഹൈസ്‌കൂള്‍ അധികൃരുടെ അശ്രദ്ധയില്‍ വെട്ടിലായിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.സംഭവത്തില്‍  രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്

.ഗവ. യുപി സ്‌കൂള്‍ ആര്‍എംഎസ്എ പ്രകാരം ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തിയ ശേഷമുള്ള ആദ്യ എസ്എസ്എല്‍സി ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റുകളിലാണ് അബദ്ധം പറ്റിയത്. ചാലിയപ്രം ജിയുപി സ്‌കൂള്‍ കോഓപ്പറേറ്റിവ് സൊസൈറ്റി എന്ന മുദ്രയാണ് സര്‍ട്ടിഫിക്കറ്റുകളിലുള്ളത്.സര്‍ട്ടിഫിക്കറ്റിന് സാധുത ഇല്ലാതാകുന്നത് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് മാറ്റിനല്‍കണമെന്നും രക്ഷിതാക്കള്‍ പറയുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS