jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം കുറക്കുന്നു


റിയാദ്: ആഗോളതലത്തില്‍ എണ്ണവില ഇടിയുന്ന പശ്ചാത്തലത്തില്‍ വില പിടിച്ചുനിര്‍ത്താനുള്ള നടപടിക്ക്  എണ്ണ ഉല്‍പ്പാദക രാജ്യങ്ങളൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചു. ഈ നടപടി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. സൗദി അറേബ്യയുടെ എണ്ണ പ്രധാനമായും വാങ്ങുന്നവര്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. ലോകത്തെ മൊത്തം ഉപഭോഗത്തിന്റെ വലിയൊരു ഭാഗവും ഏഷ്യയില്‍ തന്നെയാണ്. ഇന്ത്യയ്ക്ക് നല്‍കുന്ന അസംസ്‌കൃത എണ്ണയില്‍ 10 ശതമാനം കുറവ് വരുത്താനാണ് സൗദി അറേബ്യയുടെ തീരുമാനം. ഇന്ത്യയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നടപടിയാകും ഇതുമൂലം ഉണ്ടാകുക.അമേരിക്ക ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്ന എണ്ണ സൗദി കുറയ്ക്കും.സപ്തംബര്‍ മുതലാണ് സൗദി എണ്ണ വില്‍പ്പനയിലും ഉല്‍പ്പാദനത്തിലും കുറവ് വരുന്നത്. പ്രതിദിനം ആഗോള എണ്ണ വിപണയില്‍ സൗദി അറേബ്യ നല്‍കുന്ന എണ്ണയില്‍ 520000 ബാരലിന്റെ കുറവാണ് അടുത്ത മാസം മുതലുണ്ടാകുക.

 










<

JEEVAN TV NEWS

JEEVAN TV NEWS