jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

യുവതിക്കെതിരെ മാതാവ് വനിതാക്കമ്മീഷന് പരാതി നല്‍കി


തിരുവനന്തപുരത്ത് ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ യുവതിക്കെതിരെ മാതാവും സഹോദരനും രംഗത്ത്. കാമുകനുമായുള്ള ബന്ധത്തില്‍നിന്നും പിന്‍തിരിയണമെന്ന ആവശ്യത്തെ തുടര്‍ന്നാണു യുവതി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നു വനിതാ കമ്മിഷനും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ മാതാവും സഹോദരനും വ്യക്തമാക്കി. മകളെ സ്വാമിലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണു സ്വാമിക്കുള്ളത്. മകളെ ഒരിക്കലും സ്വാ മി െലെംഗികമായി ഉപദ്രവിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വാമി തങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതാണു മകള്‍ക്കു സ്വാമിയോട് ശത്രുതയുണ്ടാകാന്‍ കാരണം. സ്വാമി പിണങ്ങരുതെന്നും തനിക്ക് സ്വാമിയോട് അകല്‍ച്ചയില്ലെന്നും പറഞ്ഞാണു പെണ്‍കുട്ടി സ്വാമിയെ വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഭവം ദിവസം രാവിലെ പെണ്‍കുട്ടി സ്വാമിയോട് പിണങ്ങിയിരുന്നതിനു ക്ഷമ ചോദിച്ചതായും നല്ല സൗഹൃദത്തിലായിരുനെന്നും പരാതിയിലുണ്ട്. സംഭവം ഉണ്ടായ ദിവസം രാവിലെ പത്ത് മണിക്കു പുറത്തുപോയ മകള്‍ െവെകിട്ട് ആറരക്കാണു വീട്ടില്‍ തിരിച്ചെത്തിയത്. പകല്‍ സമയം അവള്‍ കാമുകനൊപ്പമാണു ചെലവിട്ടത്. അന്നു രാത്രിയില്‍  സ്വാമി ഹാളിലാണു കിടന്നിരുന്നത്. പാലും പഴങ്ങളും നല്‍കാന്‍ താന്‍ മുറിയിലേക്കു പോയപ്പോഴാണു ബഹളം കേട്ടത്. മകള്‍ പുറത്തേക്ക് ഓടുന്നതും സ്വാമി ജനനേന്ദ്രിയം അറ്റനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതുമാണു കണ്ടെതെന്നു മാതാവ് നല്‍കിയ പരാതിയിലുണ്ട്.മകളുടെ മുറിയിലോ വീട്ടിന്റെ മറ്റേതിങ്കിലും ഭാഗത്തോ സ്വാമി പോയിട്ടില്ല. മകളുടെ കാമുകന്‍ തങ്ങളുടെ പക്കല്‍ നിന്നും  6.6 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒന്‍പത് ലക്ഷവും നല്‍കി.  അതിനാല്‍ സംഭവത്തില്‍ കാമുകനും പങ്കുണ്ടെന്നു പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലേക്കാണു മകള്‍ ഓടിക്കയറിയത്. എന്നാല്‍ തങ്ങളെ പോലീസ്  സ്‌റ്റേഷനില്‍ വിളിച്ചു സ്വാമി മകളെ ബലാല്‍സംഗം ചെയ്‌തെന്നും  40 ലക്ഷം രൂപ വാങ്ങിയെന്നു മൊഴി നല്‍കണമെന്നു നിര്‍ബന്ധിച്ചതായും സംസ്ഥാന പോലിസ് മേധാവിക്കും വനിതാ കമ്മിഷനും നല്‍കിയതായ പരാതിയില്‍ പറയുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS