jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനം പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും


കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് കോഴിക്കോട്ട് നടത്തും. പദ്ധതിക്കായി സംസ്ഥാന ഖജനാവില്‍ നിന്ന് 174 കോടിരൂപയാണ് ചെയവായത്.രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതിവത്കൃത സംസ്ഥാനമായി കേരളം മാറുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച കോഴിക്കോട്ട് നടക്കും. വൈകീട്ട് 3.30ന് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം വീടുകളില്‍  പദ്ധതിയുടെ ഭാഗമായി  174 കോടി രൂപ മുതല്‍മുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ കെ.എസ്.ഇ.ബി പൂര്‍ത്തീകരിച്ചിട്ടുണ്ട്.  എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട്, പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, കെ.എസ്.ഇ.ബിയുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. വീടുകളുടെ വയറിങ് പൂര്‍ത്തീകരിക്കുന്നതിന് വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍, ട്രേഡ് യൂനിയനുകള്‍ എന്നിവ സഹകരിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വൈദ്യുതി സുരക്ഷ കാമ്പയിന്‍ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇലെറ്റര്‍ പ്രഖ്യാപനം നിര്‍വഹിക്കും.


 










<

JEEVAN TV NEWS

JEEVAN TV NEWS