jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

എ.കെ.ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി സ്വമേധയാ കേസെടുത്തു


ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി സ്വമേധയാ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ജൂലായ് 28ന് ശശീന്ദ്രന്‍ കോടതിയില്‍ നേരിട്ട് ഹാജരാവണം.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ, ലൈംഗിക പീഡനം തടയുന്ന വകുപ്പായ 354(എ) 354(ബി) സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പു കള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. 354(എ) വകുപ്പ് പ്രകാരം കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാം. എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനലിലെ ജീവനക്കാരിയും ഹണിട്രാപ്പില്‍ മന്ത്രിയോട് ഫോണില്‍ സംസാരിച്ചെന്ന് പറയപ്പെടുകയും ചെയ്യുന്ന യുവതിയാണ്  പരാതിക്കാരി. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കോടതി ശശീന്ദ്രന് നോട്ടീസ് അയച്ചു. ജൂലൈ 28ന് ശശീന്ദ്രന്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കേണ്ടി വരും.ഔദ്യോഗിക വസതിയില്‍ വച്ച് മന്ത്രി മോശമായി സംസാരിച്ചെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി ആദ്യഘട്ടത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവെക്കുകയും വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടി മുന്‍മന്ത്രിക്കെതിരെ സിജെഎം കോടതിയില്‍ പരാതി നല്‍കിയത്.ലൈംഗികാരോപണ വാര്‍ത്ത സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കും എതിരെ ക്രൈംബ്രാഞ്ചും ഹൈടെക്ക് സെല്ലും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോണ്‍കെണി വിവാദത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്

 

 

JEEVAN TV NEWS

JEEVAN TV NEWS