jeevan news online

വാർത്തകൾ വിശദമായി

എഴുപതാമത് കാന്‍ ചലച്ചിത്രമേള സമാപിച്ചു.മികച്ച ചിത്രം സ്‌ക്വയര്‍


  മികച്ച ചിത്രത്തിനുള്ള പാംഡിയോ പുരസ്‌ക്കാരം സ്വീഡിഷ് ചിത്രമായ സ്‌ക്വയര്‍ നേടി. ജോക്വിന്‍് ഫീനിക്‌സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഡയാനക്രിഗറിയാണ് മികച്ച നടി
എഴുപതാമത് കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ പ്രധാന പുരസ്‌കാരമായ പാം ഡി ഓര്‍ -റൂബന്‍ ഓസ്റ്റ്‌ലന്‍ഡ് സംവിധാനം ചെയ്ത ദി സ്‌ക്വയര്‍ കരസ്ഥമാക്കി. എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാന് ലഭിച്ചു.. ഹ്രസ്വചിത്രങ്ങള്‍ക്കുള്ള പാം ഡി ഓര്‍, ക്യു യാങ് സംവിധാനം ചെയ്ത എ ജെന്റില്‍മാന്‍ നൈറ്റ് നേടി. ഫ്രഞ്ച് സംവിധായകന്‍ ലിയോനോര്‍ സെരെയ്‌ല്ലെയുടെ കന്നിചിത്രമായ ഴോണ്‍ ഫെമ്മെയ്ക്കാണ് മികച്ച ചിത്രത്തിനുള്ള ക്യാമറ ഡി ഓര്‍ ലഭിച്ചത്.  ദി ഫെയ്ഡിലെ അഭിനയത്തിന് ഡയാനെ ക്രൂഗറിനെ മികച്ച നടിയായും യുവേര്‍ നെവര്‍ റിയലി ഹിയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ദി ബീഗ്യുല്‍സ് സംവിധാനം ചെയ്ത സോഫിയ കൊപ്പോളെ മികച്ച സംവിധായകനായി കാന്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ആന്ദ്രെ സ്‌വ്യാഗിന്‍ന്റ്‌സേവ് സംവിധാനം ചെയ്ത ലൗലെസ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി

JEEVAN TV NEWS

JEEVAN TV NEWS