jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ കനത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ പാക്കിസ്ഥാനില്‍ നീക്കം


കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ കനത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് രാജ്യാന്തര കോടതിയില്‍ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ പാക്കിസ്ഥാനില്‍ നീക്കം. ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇനി പാക്ക് നിലപാട് ശക്തമായി ഉന്നയിക്കുന്നത് പുതിയ അഭിഭാഷക സംഘമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പൗരനും മുന്‍ നാവികസേന ഉദ്യോഗസ്ഥനുമായി കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനികകോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതു വന്‍പ്രതിഷേധമാണ് പാക്കിസ്ഥാനില്‍ സൃഷ്ടിച്ചിരിക്കുന്നത്. പാക്ക് ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.ഇതേത്തുടര്‍ന്ന് കുല്‍ഭൂഷണെതിരായ കൂടുതല്‍ തെളിവുകള്‍ രാജ്യാന്തര കോടതിയില്‍ ഹാജരാക്കുമെന്നും അങ്ങനെ ഇന്ത്യയുടെ യഥാര്‍ഥ മുഖം പുറത്താക്കുമെന്നും പാക്കിസ്ഥാന്‍ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.അതിനിടെ, രാജ്യാന്തര കോടതിവിധിയെക്കുറിച്ച് പാക്കിസ്ഥാനില്‍ ആശയക്കുഴപ്പവും തുടരുകയാണ്. രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന ഔദ്യോഗിക നിലപാടിനു വിരുദ്ധമായി, വിധി അംഗീകരിക്കുമെന്ന് പാക്ക് പഞ്ചാബ് പ്രവിശ്യാ നിയമമന്ത്രി റാണാ സനാവുല്ല പ്രഖ്യാപിച്ചു. വിധിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇടക്കാല വിധി കേസിന്റെ ദീര്‍ഘകാല ഭാവിയെ ബാധിക്കില്ലെന്നുമാണ് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ് പ്രതികരിച്ചത്. വിധി നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് പാക്ക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലി പറഞ്ഞു. രാജ്യാന്തര കോടതിയോടുള്ള ബഹുമാനംകൊണ്ടു മാത്രമാണ് കേസിന്റെ വാദത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

JEEVAN TV NEWS

JEEVAN TV NEWS