jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു.


ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണ സംഘത്തിന് ചാലക്കുടി സിഐ കേസ് ഡയറി കൈമാറി.കലാഭവന്‍ മണിയുടെ മരണം ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ് അന്വേഷിക്കുന്നത്. സിബിഐ അന്വേഷണ സംഘത്തിന് ചാലക്കുടി സിഐ കേസ് ഡയറി കൈമാറി. മണിയുടെ മരണം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണ്. സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് നിഗമനത്തിലെത്താന്‍ കേസ് അന്വേഷിച്ച കേരളാ പൊലീസിന് സാധിച്ചിരുന്നില്ല. മണിയുടെ മരണകാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.കഴിഞ്ഞ മാസം 12 നാണ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിബിഐ. എന്നാല്‍ ഈ നിലപാട് തള്ളിയാണ് കോടതി ഉത്തരവിട്ടത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍, മണിയുടെ ഭാര്യ നിമ്മി എന്നിവരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.മണിയുടെ മരണത്തില്‍ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അടക്കം കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിക്കുകയായിരുന്നു. കേസുകളുടെ ബാഹുല്യവും സിബിഐ കേസ് ഏറ്റെടുക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

JEEVAN TV NEWS

JEEVAN TV NEWS