jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

പശ്ചിമ ബംഗാളില്‍ ഏഴ് മുനിസിപ്പാലിറ്റികളില്‍ നാലിലും തൃണമൂല്‍ കോണ്‍ഗ്രസ്സ്


പശ്ചിമ ബംഗാളില്‍  ഏഴ് മുനിസിപ്പാലിറ്റികളില്‍ നാലിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. ഗൂര്‍ഖാ മേഖലയിലെ മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ ഗൂര്‍ഖാ ജന്‍ മുക്തി മോര്‍ച്ച വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ്സ് ഇടത് സഖ്യത്തിന് ഏഴ് മുന്‍സിപ്പാലിറ്റികളിലും കൂടി സ്വന്തമാക്കാനായത് വെറും അഞ്ച് സീറ്റുകള്‍ മാത്രം തെരഞ്ഞെടുപ്പ് നടന്ന ഏഴ് മുന്‍സിപ്പാലിറ്റികളിലും തൃണമൂല്‍ കോണ്‍ഗ്രസ്സിന് കടുത്ത വെല്ലുവിളിയുയര്‍ത്തി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ടായിരുന്നത് ബിജെപിയാണ്. 16 വാര്‍ഡുകളുള്ള പുജാലി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ്സ് ഇടത് സഖ്യവും ബിജെപിയും കനത്ത പരാജയെമേറ്റുവാങ്ങി. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് 12 സീറ്റുകള്‍ സ്വന്തമാക്കി. ബിജെപിയും ഇടത് കോണ്‍ഗ്രസ്സ് സഖ്യവും രണ്ട് സീറ്റുകള്‍ വീതം നേടി. എന്നാല്‍ ഇവിടെ 14 വാര്‍ഡുകളില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 21 സീറ്റുകളുള്ള ദോംകലില്‍ തൃണമൂല്‍ 20 സീറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരുസീറ്റ് കോണ്‍ഗ്രസ്സ് ഇടത് സഖ്യത്തിനാണ്. ഒന്‍പത് സീറ്റുകളുള്ള മിറികില്‍ തൃണമൂല്‍ 6 സീറ്റ് നേടിയപ്പോള്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച മൂന്ന് സീറ്റുകളില്‍ വിജയം നേടി. ഡാര്‍ജിലിങ്, കുര്‍സിയോങ്, കലിംപോങ് എന്നീ മുന്‍സിപ്പാലിറ്റികള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച സ്വന്തമാക്കിയത്. 27 സീറ്റുകളുള്ള രാജ് ഗഞ്ചില്‍ 24 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ അധികാരത്തിലെത്തിയത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ധാരണയില്‍ മത്സരിച്ചെങ്കിലും കനത്ത പരാജയമാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലുണ്ടായത്. ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാനായില്ല. തെരഞ്ഞെടുപ്പ് ഫലം മമതാ ബാനാര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം പകരുന്നതാണ്. അതേസമയം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനം അവഗണിച്ച് കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയ സിപിഎം ന് തെരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കോണ്‍ഗ്രസ്സ് ധാരണയെചൊല്ലി സിപിഎം ല്‍ അഭിപ്രായ ഭിന്നത രൂപം കൊള്ളുന്നതിന് സാധ്യതയുണ്ട്.

 

JEEVAN TV NEWS

JEEVAN TV NEWS