jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

വിസാതട്ടിപ്പില്‍ റിയാദില്‍ കുടുങ്ങിയ വീട്ടമ്മ മൈമുന നാട്ടിലെത്തി, നടപടി ഗള്‍ഫ് ന്യൂസ്‌വീക്ക് ഇടപെടലില്‍


വിസാകുരുക്കില്‍ റിയാദില്‍ കുടുങ്ങിയ വീട്ടമ്മ ജീവന്‍ ഗള്‍ഫ് ന്യൂസ് വീക്കിന്റെ ഇടപെടലില്‍ നാട്ടിലെത്തി. റിയാദില്‍ വീട്ടുജോലിക്ക് പോയ പട്ടാമ്പി സ്വദേശി മൈമുനയ്ക്കാണ് ഒന്നരവര്‍ഷത്തിനുശേഷം ജീവിതം തിരിച്ചുകിട്ടിയത്.  പരിചയക്കാരനും,അയല്‍വാസിയുമായ പിടിമുത്തു എന്ന പട്ടാമ്പിക്കാരന്‍ യൂസഫ് നല്‍കിയ വിസയിലാണ് മൈമുന ഗള്‍ഫിലേയ്ക്ക്‌വീട്ട്‌ജോലിയ്ക്ക്‌പോയത്.പറഞ്ഞജോലിയോ,ശമ്പളമോ, ഭക്ഷണമോ ലഭിക്കാതെ കഫീലിന്റെ ക്രൂരപീഡനത്തിനിരയായ മൈമൂനയുടെ ദുരിതവാര്‍ത്ത ഗള്‍ഫ്‌ന്യൂസ് വീക്ക#ാണ് പുറത്തുവിട്ടത്. റിയാദിലെ സാമൂഹ്യപ്രവര്‍ത്തകരായ നുറുദ്ദീന്‍ കൊട്ടിയവും,സജ്ജാദ്ഖാനും പ്രശ്‌നത്തില്‍ ഇടപെടുകയും. മൈമുനയെ ജീവന്‍ ടിവി റിയാദ് ബ്യൂറോയിലെത്തിക്കുകയും ചെയ്തു.പിന്നീട് എമ്പസ്സി ഷെല്‍ട്ടറിലേയ്ക്ക് മാറ്റിയ മൈമുനയക്ക് എമ്പസ്സി എക്‌സിറ്റും,ടിക്കറ്റും നല്‍കി നാട്ടിലേക്കയക്കുകയായിരുന്നു. ഒരുവീട്,നല്ല ജീവിതം അങ്ങനെ കുറെ സ്വപ്നങ്ങളുമായി ഗള്‍ഫിലേയ്ക്ക് വിമാനം കയറിയ മൈമുന, ഉടുതുണിമാത്രം പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക്കവറിലാക്കി, വെറും കയ്യോടെയാണ് തിരികെയെത്തിയത്. നാട്ടിലെത്തിയ മൈമുന ജീവന്‍ടിവിയോട് നന്ദി പറഞ്ഞു. ജീവിക്കാന്‍ ഗള്‍ഫ്‌മോഹവുമായി കഴിയുന്നവരെ വഞ്ചിക്കുന്ന വിസതട്ടിപ്പുകാരെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് മൈമുനയുടെ അഭ്യര്‍ത്ഥന.

 

 










<

JEEVAN TV NEWS

JEEVAN TV NEWS