jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി



ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടിവ് ഓഫീസറായ കെ.എന്‍. സതീഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. സതീഷിനെ മാറ്റണമെന്ന് രാജകുടുംബം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണിത്. പകരം ആളിനെ നിയമിക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം നാളത്തേക്ക് കോടതി മാറ്റി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടിവ് ഓഫീസറായ കെ.എന്‍. സതീഷിന് പകരം മൂന്ന് ഐ.എ.എസുകാരുടെ പേരുകളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഡോ.ആര്‍.കണ്ണന്‍, മുന്‍ ചീഫ് സെക്രട്ടറിയും ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗവുമായ നീലാ ഗംഗാധരന്‍ എന്നിവരുടെ പേരുകള്‍ അമിക്കസ് ക്യൂറി മുന്നോട്ട് വെച്ചു. ഇതോടെയാണ് തീരുമാനം എടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിയത്.
ഏകപക്ഷീയവും പക്ഷപാതപരവുമായാണ് സതീഷ് പെരുമാറുന്നതെന്ന് രാജകുടുംബം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാജഡ്ജി അദ്ധ്യക്ഷനായുള്ള ഭരണസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സതീഷ് തുടര്‍ച്ചയായി അവഗണിക്കുന്നതായും രാജകുടുംബം ആരോപിച്ചിരുന്നു. ഭരണസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കെ.എന്‍. സതീഷ് അവഗണിക്കുന്നതിനാല്‍ ക്ഷേത്രഭരണം സുഗമമായി നടത്താന്‍ കഴിയുന്നില്ല. എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചപ്പോള്‍ ചുമതലകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ എക്‌സിക്യുട്ടീവ് ഓഫീസറുടെ ചുമതലകള്‍ വിശദീകരിച്ച് ഉത്തരവിറക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണസമിതിയോട് ആലോചിക്കാതെയാണ് ചുരിദാറിന് മുകളില്‍ മുണ്ടുടുക്കാതെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതെന്ന് നിലവിലെ ഭരണസമിതി അദ്ധ്യക്ഷനായ ജില്ലാജഡ്ജി കെ.ഹരിലാല്‍ നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ട്.

 

JEEVAN TV NEWS

JEEVAN TV NEWS