jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഗലേറിയ അവാര്‍ഡ്ദാനം 'ഇന്റിട്ടേണ്‍ ജസ്റ്റ് എ ബുക്ക്' പ്രദര്‍ശിപ്പിച്ചു


ഗലേറിയയുടെ ഗാലന്റ് അവാര്‍ഡുകള്‍ ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ സമ്മാനിച്ചു. ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയ ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് എന്ന ചിത്രത്തിന്റെ  പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഗലേറിയ'യുടെ രണ്ടാമത്തെ ഗാലന്റ് അവാര്‍ഡുകളാണ് നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ദുബായില്‍ നടന്ന സമ്മേളനത്തില്‍ സമ്മാനിച്ചത്. പുരസ്‌കാര ജേതാക്കളായ ഇന്ദുമേനോന്‍, തോമസ് ജോസഫ്, വീരാന്‍കുട്ടി, രാജേഷ് ചിത്തിര എന്നിവര്‍ക്ക് കവി സച്ചിദാനന്ദനും പെരുമ്പടവം ശ്രീധരനും അവാര്‍ഡുകള്‍ സമ്മാനിച്ചു.
ടബെറ്റ്- പെരുവമ്പടവം ശ്രീധരന്‍ ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗലേറിയ മേധാവി മനോജ് കളമ്പൂര്‍ കാഷ് അവാര്‍ഡ് സമ്മാനിച്ചു. നവമാധ്യമങ്ങള്‍ എഴുത്തുകാര്‍ക്ക് ഒരു പുതിയ ലോകം തുറന്ന് കൊടുത്തിരിക്കുകയാണെന്ന് ചടങ്ങില്‍ സക്കറിയ പറഞ്ഞു. പെരുമ്പടവം ശ്രീധരന്റെ ജീവിതത്തേയും അദ്ദേഹത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന കൃതിയേയും ആധാരമാക്കി നിര്‍മ്മിച്ച, ഇന്ത്യന്‍പനോരമയില്‍ ഇടംനേടിയ 'ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് 'എന്ന ചിത്രത്തിന്റെ  പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. പെരുമ്പടവം ശ്രീധരനേയും ചിത്രത്തിന്റെ നിര്‍മ്മാതാവ് ബേബിമാത്യു സോമതീരത്തെയും, തിരക്കഥാകൃത്ത് സക്കറിയയേയും ചടങ്ങില്‍ ആദരിച്ചു ഷൈനി ജേക്കബ് ബഞ്ചമിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അവാര്‍ഡ്ദാനത്തോടനുബന്ധിച്ച#് ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ തസറാക് കോമിന്റെ ആഭിമുഖ്യത്തില്‍ എഴുത്തിടം സെമിനാറും സംഘടിപ്പിച്ചു. ഷാര്‍ജ പുസ്തകോല്‍സത്തിന് നേതൃത്വം നല്‍കുന്ന കെ.മോഹന്‍കുമാറിനെ ചടങ്ങില്‍ അനുമോദിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS