jeevan news online

വാർത്തകൾ വിശദമായി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന്‌ലഭ്യത ഉറപ്പുവരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനംവരുന്നു


സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.. മരുന്നുകളുടെ പൂര്‍ണവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ ഡി ഡി എം എസ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഓണ്‍ലൈന്‍ ഡി ഡി എം എസ് സംവിധാനം വരുന്നതോടെ
കാലാവധി കഴിഞ്ഞ് മരുന്നുകള്‍ ഉപയോഗ ശൂന്യമാകുന്നത് തടയാനും ഓണ്‍ലൈന്‍ നിരീക്ഷണത്തിലൂടെ സാധിക്കും.  ഓരോ ആശുപത്രികള്‍ക്കും ഒരു വര്‍ഷത്തേയ്ക്കുള്ള മരുന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുവാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.ആരോഗ്യ വകുപ്പിലെ മേലധികാരികള്‍ക്ക് ഈ ഓര്‍ഡര്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയും.കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ സംഭരിക്കുന്ന മരുന്നുകളുടെ ബാച്ച് നമ്പര്‍, നിര്‍മ്മാണ തീയതി,കാലാവധി തുടങ്ങിയവയും പരിശോധിക്കാം. ആശുപത്രി ഫാര്‍മസികളില്‍ ലഭ്യമായ മരുന്നുകളുടെ വിവരങ്ങളും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാം.ഇങ്ങനെ കാലാവധി തീരാറായ മരുന്നുകള്‍ ആവശ്യമുള്ള മറ്റിടങ്ങളിലേയ്ക്ക് മാറ്റാനും ചെലവഴിക്കാനും കഴിയും. ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ വിതരണം ഉടനടി നിര്‍ത്താനും പുതിയ സംവിധാനം ഉപകരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയില്‍ സര്‍ക്കാരിന്റെ ഇ ഹെല്‍ത്ത് പദ്ധതിയുമായി ഡിഡിഎംസ് സോഫ്റ്റ് വെയര്‍ ബന്ധിപ്പിക്കും. ഇതോടെ മരുന്നു ലഭ്യതയില്‍ കൂടുതല്‍ വ്യക്ത വരുത്താന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS