jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

അണ്ണാ ഡിഎംകെയിലെ ലയനം, പനീര്‍ശെല്‍വത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വഴങ്ങുന്നു.


അണ്ണാ ഡിഎംകെയിലെ ലയനം സാധ്യമാക്കാന്‍ പനീര്‍ശെല്‍വത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വഴങ്ങുന്നു. പനീര്‍ശെല്‍വം വിഭാഗവുമായി ലയനചര്‍ച്ചകള്‍ തുടരുമെന്ന് പളനിസാമി വിഭാഗം വ്യക്തമാക്കി. ഒപിഎസ് പക്ഷത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പളനിസാമി വിഭാഗം പറഞ്ഞു.
ഇരുവിഭാഗവുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒപിഎസ് ക്യാംപിലെ സന്ദേശത്തിന് പിന്നാലെയാണ് പളനിസാമി വിഭാഗത്തിന്റെ ഇടപെടല്‍. പളനിസാമി വിഭാഗം സമ്മര്‍ദത്തിലാക്കി ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുന്നുവെന്ന് ഒ. പനീര്‍ശെല്‍വം വിഭാഗം ആരോപിച്ചിരുന്നു. പാര്‍ട്ടി ജനറല്‍സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറല്‍സെക്രട്ടറി ടി.ടി.വി. ദിനകരനും ഉടന്‍ രാജിവെയ്ക്കണമെന്നതാണ് പനീര്‍ശെല്‍വം വിഭാഗത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പദവും ജനറല്‍ സെക്രട്ടറി സ്ഥാനവും പനീര്‍ശെല്‍വം ആവശ്യപ്പെട്ടുവെന്നതടക്കം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പനീര്‍ശെല്‍വം തന്നെ ജയിക്കും. ജയലളിതയുടെ മരണത്തെക്കുറിച്ച് ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഒപിഎസ് പക്ഷം ആവര്‍ത്തിക്കുന്നു. ശശികലയെയും ദിനകരനെയും പുറത്താക്കിയെന്ന് അണ്ണാഡിഎംകെ പ്രഖ്യാപിച്ചെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇരുവരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. പുറത്താക്കിയെന്ന വാര്‍ത്ത ദിനകരന്‍ തള്ളുകയും ചെയ്തിരുന്നു. പനീര്‍ശെല്‍വംപളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ഇതിനകം അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും സ്വീകാര്യമായ ഒത്തുതീര്‍പ്പ് ഫോര്‍മുല ഉരുത്തിരിഞ്ഞില്ല. ലയനചര്‍ച്ച തുടങ്ങുന്നതിന് പനീര്‍ശെല്‍വം മുന്നോട്ടുവെച്ച ഉപാധി അംഗീകരിച്ചാണ് മന്നാര്‍ഗുഡി സംഘത്തെ പളനിസാമി വിഭാഗം തള്ളിപ്പറഞ്ഞത്. പക്ഷേ, ഐക്യചര്‍ച്ചകള്‍ ഫലം കാണാത്തത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതിനിടെ, അണ്ണാഡിഎംകെ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി.

 

JEEVAN TV NEWS

JEEVAN TV NEWS