jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

നെജാദിന് മത്സരിക്കാനാവില്ല ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല


മെയ് 19ന് നടക്കുന്ന ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമ്മദി നെജാദിന് മത്സരിക്കാനാവില്ല. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി, യാഥാസ്ഥിതിക ആത്മീയനേതാവ് ഇബ്രാഹിം റെയ്‌സി എന്നിവരുടെ അടക്കം ആറു പേരുടെ നാമനിര്‍ദേശ പത്രികക്ക് അംഗീകാരം ലഭിച്ചെങ്കിലും നെജാദിനെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അയോഗ്യനാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനായി സ്ത്രീകള്‍ ഉള്‍പ്പെടെ 1600 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആറു പേരുടെ നാമനിര്‍ദേശ പത്രിക മാത്രമാണ് അംഗീകരിച്ചത്. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി, യാഥാസ്ഥിതിക ആത്മീയനേതാവ് ഇബ്രാഹിം റെയ്‌സി എന്നിവരുടെ നാമനിര്‍ദേശ പത്രികക്ക് അംഗീകാരം ലഭിച്ചെങ്കിലും നെജാദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്  ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയില്ല.. തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാക്വര്‍ ഖലിബാഫ്, ആദ്യ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരി, മുസ്തഫ മിര്‍സലിം, മുസ്തഫ ഹഷെമിതബ എന്നിവരാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ച മറ്റു സ്ഥാനാര്‍ഥികള്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു നെജാദ് വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് ബഘായിയെ സഹായിക്കാനാണ് പത്രിക നല്‍കിയതെന്ന് നെജാദ് പിന്നീടു വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടു നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയശേഷം 2013 ഓഗസ്റ്റിലാണ് നെജാദ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍ പരിശോധിച്ച് ഏപ്രില്‍ 27 ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക ഗാര്‍ഡിയന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നവര്‍ക്ക് ഏപ്രില്‍ 28 മുതല്‍ പ്രചാരണം ആരംഭിക്കാം.

 

 

JEEVAN TV NEWS

JEEVAN TV NEWS