റണ്ണ് നിര്‍ബാധം ഒഴുകിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ഇലവനെതിരെ, മുംബയ് ഇന്ത്യന്‍സിന് ആവേശോജ്ജ്വല വിജയം. പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം, 27 പന്ത് ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തില്‍ മുംബയ് ഇന്ത്യന്‍സ് മറികടന്നു. നിതീഷ് റാണയുടേയും ജോസ് ബട്ട്ലറിന്റേയും അര്‍ദ്ധ സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് മുംബയിയുടെ വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബയ് ഒന്നാം സ്ഥാനത്തെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിഗിനിറങ്ങിയ കിംഗ്സ് ഇലവന്, ഹാഷിം അംലയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് വമ്പന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ലയണ്‍സിനെ നേരിടും. രാത്രി 8 മണിക്ക് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.