jeevan news online

വാർത്തകൾ വിശദമായി

ശ്രീ ശ്രീക്ക് വിമര്‍ശനം, എന്തും പറയാമെന്ന ധാരണ വേണ്ടെന്ന് കോടതി


ആര്‍ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. യമുനാതീരത്ത് സംഘടിപ്പിച്ച ആര്‍ട് ഓഫ് ലിവിംഗ് സമ്മേളനത്തെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമര്‍ശമാണ് ശ്രീ ശ്രീ നടത്തിയതെന്നും കോടതി വിമര്‍ശിച്ചു.
യമുനാ നദീതീരത്തെ പരിസ്ഥിതി നാശത്തിന് സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ വാദം. ഇതിനെതിരെയാണ് ഹരിത ട്രൈബ്യൂണല്‍ രംഗ്‌ത്തെത്തിയത്. നിങ്ങള്‍ക്കു തോന്നുന്നതെല്ലാം വിളിച്ചു പറയാന്‍ ആരാണ് അധികാരം തന്നെതെന്ന് െ്രെടബ്യൂണല്‍ രവിശങ്കറിനോട് ചോദിച്ചു. സാമൂഹിക പരമായ ഉത്തരവാദിത്തം പാലിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ െ്രെടബ്യൂണല്‍ കേസിന്റെ വാദം കേള്‍ക്കുന്നത് മേയ് ഒന്‍പതിലേക്ക് നീട്ടി. ആര്‍ട് ഓഫ് ലിവിങ് പരിപാടി നടത്താന്‍ അനുമതി നല്‍കിയത് ഗ്രീന്‍ െ്രെടബ്യൂണലും കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരുമാണെന്നും പരിപാടിയുടെ ഭാഗമായി യമുനാ തീരത്ത് എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു ഇവര്‍ക്കെല്ലാം ഉത്തരവാദിത്തം ഉണ്ടെന്നും ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നെങ്കില്‍ ലോക സാംസ്‌കാരികോത്സവം നിര്‍ത്തിവയ്പ്പിക്കണമായിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ആരോപിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുന തീരത്ത് ആര്‍ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടി നടന്നത്. നദീ തീരത്തിന് വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീന്‍ െ്രെടബൂണല്‍ ആര്‍ട് ഓഫ് ലിവിങിന് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS