jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

പനാമ ഗേറ്റ് കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ സംയുക്ത അന്വേഷണത്തിന് ഉത്തരവ്.


സംയുക്ത അന്വേഷണസംഘം രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പാക് സുപ്രീംകോടതി ഉത്തരവിട്ടു. ഷെരീഫ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായും കോടതി വ്യക്തമാക്കി.
വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കേസിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സംയുക്ത സംഘത്തിന്റെ അന്വേഷണം നടത്താന്‍ പാക് സുപ്രീംകോടതി ഉത്തരവിട്ടത്. കേസില്‍ ഷെരീഫിനെ കോടതി അയോഗ്യനാക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് തല്‍ക്കാലം സ്ഥാനമൊഴിയേണ്ടി വരില്ല. ഷെരീഫിനെതിരെ കേസെടുക്കമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഷെരീഫിന്റെ മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍, ആണ്‍മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുക. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഷെരീഫിന്റെ രണ്ടു മക്കളും സമിതിക്ക് മുന്പാകെ ഹാജരാകണം.പനാമ പേപ്പേഴ്‌സ് പുറത്ത് വിട്ട രേഖകള്‍ പ്രകാരം മൂന്ന് മക്കള്‍ക്കും വിദേശ കന്പനികളില്‍ അനധികൃത നിക്ഷേപമുണ്ടെന്നാണ് പറയുന്നത്. 11.5 മില്യണിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണമാണ് മൂവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. നവാസ് ഷെരീഫിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാകിസ്ഥാനിലെ ഏറ്റവും ധനികരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഷെരീഫെന്നും രേഖകള്‍ പറയുന്നു. നാല് വര്‍ഷത്തിനിടെ ഷെരീഫിന്റെ ആസ്തിയില്‍ 100 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

JEEVAN TV NEWS

JEEVAN TV NEWS