jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

എച്ച് വണ്‍ ബി വിസ പദ്ധതിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.


അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന ലക്ഷ്യത്തോടെയുള്ള പുതിയ എച്ച് വണ്‍ ബി വിസ പദ്ധതിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉത്തരവ്.
ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്ന ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ നയത്തിനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്. അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഇത് വന്‍തിരിച്ചടിയാകും. എച്ച് 1 ബി വിസയെ പുതിയനയം ബാധിക്കും. ഐടി കമ്പനികള്‍ സാധാരണ ഉപയോഗപ്പെടുത്താറുള്ള ഗസ്റ്റ് വര്‍ക്കര്‍ സംവിധാനത്തെയാണ് ട്രംപ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇങ്ങനെ എത്തുന്ന സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും വേതനനിരക്ക് കുറയുന്നതിനും കാരണമാകും. അതേസമയം പുതിയനയം ഈവര്‍ഷം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച 85,000 എച്ച് 1 ബി വിസകളെ ബാധിക്കില്ല. നിയമം പ്രാബല്യത്തില്‍ വരുമ്പോഴേക്കും ഈ വിസകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ പുതിയനയം.

 

JEEVAN TV NEWS

JEEVAN TV NEWS