jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം.


പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ രൂപംനല്‍കിയ പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം. കമ്മീഷന്‍ ചെയര്‍മാന്റെ വീട്ടിലെ ഒറ്റമുറിയിലാണ് ഇപ്പോള്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവാസികള്‍ക്ക് നിയമപരമായി സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോട്കൂടിയാണ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പ്രവാസി കമ്മീഷന്‍ രൂപീകരിച്ചത്. പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമ്മീഷന്റെ മുന്നില്‍ എത്തുമ്പോഴും കമ്മീഷന്റെ സുഗമമായ നടത്തിപ്പിന് ഓഫീസോ, ടെലിഫോണ്‍ സൗകര്യമോ, വാഹനമോ, കേസ് ഫയല്‍ ചെയ്യുന്നതിനും മറ്റുമുള്ള ഓഫീസ് നടപടികള്‍ക്കായി സ്റ്റാഫിനെയോ ഒന്നുംതന്നെ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഭവദാസന്റെ വീടിന്റെ ഒന്നാംനിലയിലെ ഇടുങ്ങിയ ഒറ്റമുറിയിലാണ് കമ്മീഷന്‍ ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്. കേരളത്തിലെ 24 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ കുടുംബത്തിനും സ്വത്തിനും നിയമസംരക്ഷണം ലഭ്യമാക്കുക എന്നതും കമ്മീഷന്റെ കടമയാണ്. പ്രവാസികളുടെ സംരക്ഷകരായി നില്‍ക്കേണ്ട കമ്മീഷനോട് സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ഡയറക്ടറും പ്രവാസിയുമായ മുഹമ്മദ് സാലി പറഞ്ഞു.
കമ്മീഷന് ഓഫീസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉടന്‍ തന്നെ ലഭ്യമാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഈ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രാവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികളായ അബ്ദുള്‍ ഗഫൂര്‍, തൃശൂര്‍, അഡ്‌ല ബീനാ പ്രസാദ്, അഡ്വ ഷാനവാസ് കാട്ടകത്ത് തുടങ്ങിയവര്‍ അറിയിച്ചു.

JEEVAN TV NEWS

JEEVAN TV NEWS