jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല, നിലപാട് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു


മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും തിരിച്ചടി. ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനാകില്ലെന്ന് ബി.സി.സി.ഐ ആവര്‍ത്തിച്ചു. മുന്‍ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. കളിക്കാന്‍ അനുവദിക്കണമെന്ന  ശ്രീശാന്തിന്റെ ഹര്‍ജിയിലാണ് ബി.സി.സി.ഐ മറുപടി നല്‍കിയത്.ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു പുതിയ സാഹചര്യവും നിലവിലില്ലെന്ന് രാഹുല്‍ ജോഹ്‌റി ഹൈക്കോടതിയെ അറിയിച്ചു.
ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ഹൈക്കോടതി മുഖേന ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് രാഹുല്‍ ജോഹ്‌റി ബിസിസിഐയുടെ നിലപാട് വ്യക്തമാക്കിയത്.ബിസിസിഐയെ കൂടാതെ കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയ തനിക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്ക് നീക്കി ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തടക്കമുള്ള താരങ്ങള്‍ക്കാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എറണാകുളം ക്രിക്കറ്റ് ക്ലബിന് വേണ്ടി ജില്ലാ ലീഗില്‍ കളിക്കാനും ശ്രീശാന്തിന് അവസരം ലഭിച്ചിരുന്നില്ല.
ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത് കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ അനുമതിയില്ലാതെ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാന്‍ കഴിയില്ല.

JEEVAN TV NEWS

JEEVAN TV NEWS