jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

രണ്ടാമൂഴം വെള്ളിത്തിരയിലേക്ക് ചിത്രത്തിന് 1000 കോടി ചെലവ്‌


ജ്ഞാനപീഠ ജേതാവ് എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി പരസ്യചിത്ര സംവിധായകനായ വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരുനല്‍കി. 1000 കോടി രൂപ മുതല്‍ മുടക്കില്‍ പ്രമുഖ വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. അടുത്ത വര്‍ഷം സെപ്തംബറോടെ ചിത്രീകരണം തുടങ്ങും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ്, തെുലങ്ക് എന്നീ ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീട്ടി വച്ചിരുന്ന പ്രോജക്ടാണ് രണ്ടാമൂഴം.മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആര്യ, മഞ്ജു വാര്യര്‍ തുടങ്ങി ഇരുപതിലധികം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഒരുനിരതന്നെ ചിത്രത്തിന്റെ  അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രാഫിയും ഈ സിനിമയുടെ പ്രത്യേകതകളാണ്. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്നും അത് സാക്ഷാത്കരിക്കപ്പെടാന്‍ പോവുകയാണെന്നും ഷെട്ടി പറഞ്ഞു. എം.ടിയുടെ രചന സിനിമയാക്കാന്‍ കഴിയുന്നത് ജന്മാന്തര പുണ്യമായി കരുതുന്നതായി സംവിധായകന്‍ ശ്രീകുമാര്‍ വ്യക്തമാക്കി

 

JEEVAN TV NEWS

JEEVAN TV NEWS