jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ജീവന്‍ ടി.വി മെഗാറിയാലിറ്റി ഷോയുടെ ഫലം പ്രഖ്യാപിച്ചു, മോഹന്‍ലാല്‍ താരരാജ, ഷീല താരറാണി


മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനയ പ്രതിഭകളെ കണ്ടെത്തുന്ന ജീവന്‍ ടി.വിയുടെ താരരരാജ താരറാണി മെഗാ റിയാലിറ്റി ഷോയുടെ ഫലപ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നു. പ്രേക്ഷകരുടെ വോട്ടിംഗിന്റെയും ഒരു വര്‍ഷം നീണ്ടുനിന്ന റിയാലിറ്റി ഷോയുടെയും ആവേശകരമായ സമാപന ഘട്ടത്തില്‍ താരരാജാവായി മോഹന്‍ലാലിനെയും താരറാണിയായി ഷീലയെയും തെരെഞ്ഞടുത്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട ചടങ്ങിന് മുന്നില്‍ പ്രശസ്ത സംവിധായകരായ സിബി മലയിലും മോഹനും ചേര്‍ന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികള്‍ തിങ്ങി നിറഞഞ്ഞ സദസിനെ  സാക്ഷിയാക്കിയാണ് താര രാജയുടെയും താര റാണിയുടെയും പ്രഖ്യാപനം നടന്നത്.പ്രശസ്ത സംവിധായകന്‍ സിബിമലയിലാണ് താര രരാജാവിനെ പ്രഖ്യപിച്ചത് പ്രേക്ഷ കരരുടെ വോട്ടിംഗിലും ഒരു വര്‍ഷം നീണ്ടു നിന്ന ററിയാലിറ്രി ഷോയുടെയും ഫലമായി താരര ലരാജ കിരരീടത്തിനായി മോഹന്‍ ലാലിന് പുറമെ സത്യനും മമ്മൂട്ടിയുമാണ് അവസാന ററൊണ്ടിലെത്തിയത്. താരറരാണിയെ പ്രഖ്യപിച്ചത് പ്രശസ്ത സംവിധായകന്‍ മോഹനാണ്. താര റാണി പട്ടത്തിനായിഷീലയ്ക്ക പുറമെ മഞ്ജു വാര്യരരും ശോഭനയും അവസാന റൊണ്ചിലെത്തി. താരരറരാണി താര രാജ പ്രഖ്യാപന ചടങ്ങിന്റരെ ഉദ്ഘാടനം ചലച്ചിത്ര വികസന കോരര്‍പ്പറേഷന്‍  ചെയര്‍#മാന്‍  ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. ജീവന്‍ ടിവി സാരഥി ബേബി മാത്യു സോമതീരം ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് വെള്ളിത്തിരയില്‍ നമ്മെ വിസ്മയിപ്പിക്കുന്ന താരങ്ങളെബാബു ജോസും കൂട്ടരും ചേര്‍ന്ന് പുനരവതരരിപ്പിച്ചപ്പോള്‍ അത് സദസ്യര്‍ക്ക് വേറിട്ട ദൃശ്യ.അനുഭവമായി സിബി മലയിലിനും്  മോഹനും ലെനിന്‍ രാജേന്ദ്രനും ജീവന്‍ ടിവിയടെ സ്‌നോഹോപഹാരം ബേബി മാത്്യു സോമതീരം സമ്മാനിച്ചു. താരരാജ താരറാണി റിയാലിറ്റി ഷോയുടെ പ്രധാന പ്രായോചകരായ ചുങ്കത്ത് ജ്വല്ലറിക്കുള്ള ഉപഹാരരം ജനറല്‍ മാനേജര്‍ ഷാനവാസ,് ഖാന്‍ ഏററ്റു വാങ്ങി.ഷോയുടെ അവതാരകരായ ബാബുജോസ് അഞ്ജു അരവിന്ദ്  ഷോയുടെ ഡയറക്ടറും ജീവന്‍ ടിവി ചീഫ് ഓഫ് പ്രോഗ്രാംസുമായ ബ്രൈറ്റ് സാം റോബിന്‍സന്‍ എന്നിവരെയും ചടങ്ഹില്‍ ആദരിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന റിയാലിറ്റി ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ജീവന്‍ സ്റ്റാഫ് അംഗങ്ങളള്‍ക്കുള്ള ഉപഹാരരങ്ഹളും ചടങ്ഹില്‍ വിതരണം ചെയ്തു. ജീവന്‍ ടിവി ഡയറക്ടര്‍മാരായ   എംഎസ് ജയകുമാര്‍, പ്രൊഫസര്‍ ടി.കെ. തമ്പി, അഡ്വ. ഹിദായത്തുള്ള,  സിഎം ജോസഫ്,  തുളസീധരന്‍ നായര്‍ അഡൈ്വസറരി ബോര്‍ഡ് മെമ്പര്‍ മീരാസാഹിബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

JEEVAN TV NEWS

JEEVAN TV NEWS