jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ പൂജാരിയേയും അറസ്റ്റു ചെയ്തത്.



കൊല്ലം കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ പൂജാരിയെയും പോലീസ് അറസ്റ്റുചെയ്തു. കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. പിന്നീട്, കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഉള്‍പ്പടെ ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ പൂജാരിയേയും അറസ്റ്റു ചെയ്തത്.

 

JEEVAN TV NEWS

JEEVAN TV NEWS