jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

ഫോണ്‍വിളി വിവാദത്തില്‍ പ്രതികളെഅന്വേഷണസംഘം ചോദ്യം ചെയ്യും.



മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തില്‍ പ്രതികളെ ഇന്നും നാളെയുമായി പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ചാനല്‍ മേധാവിയടക്കമുള്ള ഒമ്പത് പേരെയാകും ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ചോദ്യം ചെയ്യുക.
ഫോണ്‍വിളി വിവാദത്തില്‍ ചോദ്യംചെയ്യാനായി 9 പ്രതികളോടും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്ന നടപടി അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. ജുഡീഷ്യല്‍കമ്മീഷന്‍, സംഭവത്തിന് പിന്നിലെ ഗൂഡാലോചനയും അന്വേഷിക്കും. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കിക്കൊണ്ട് സര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനം പുറത്തിറക്കി. അഞ്ചുകാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സംഭത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക, ഏത് സാഹചര്യത്തില്‍ ഇത്തരമൊരു സംഭവമുണ്ടായി,  ദുരുദ്ദേശപരമായി ആരെല്ലാം ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുകയും ഫോണ്‍ സംഭഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്തു, സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ ശുപാര്‍ശ ചെയ്യുക, സംഭവുമായി ബന്ധപ്പെട്ട കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങളും അന്വേഷിക്കാനാണ് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ കമ്മീഷനോട് അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. മുന്‍മന്ത്രിയുടെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ഫോണും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഹാജരാക്കാന്‍ മംഗളം ചാനലിന് പൊലീസ് നോട്ടീസ് നല്‍കും. പരാതിക്കാരനായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു.ഗൂഢാലോചനയ്ക്കും ചാനലില്‍ അശ്‌ളീലം പ്രചരിപ്പിച്ചതിനും ചാനല്‍ ചെയര്‍മാന്‍ സാജന്‍വര്‍ഗീസ്, സി ഇ ഒ ആര്‍ അജിത് കുമാര്‍, കോര്‍ഡിനേറ്രിംഗ് എഡിറ്റര്‍മാരായ എം ബി സന്തോഷ്,  ഋഷി കെ മനോജ്, ഇന്‍വെസ്റ്റീഗേഷന്‍ ചുമതലക്കാരനായ  കെ ജയചന്ദ്രന്‍,ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്, ന്യൂസ് റീഡര്‍ ലക്ഷ്മി മോഹന്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത് മന്ത്രിയെ കുടുക്കിയ യുവതി എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.

 


 

 

JEEVAN TV NEWS

JEEVAN TV NEWS