jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

മൂന്നാറില്‍ നാളെ കടകളടച്ച് സമരത്തിന് ആഹ്വാനം.


മൂന്നാറില്‍ നാളെ കടകളടച്ച് സമരത്തിന് ആഹ്വാനം. മൂന്നാറുകാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സമരം
വിവിധ മത വ്യാപാര സംഘടനാ നേതാക്കളുടെ പേരിലാണ് സമരം പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കടകള്‍ അടച്ച് സമരം ചെയ്യണമെന്നും മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തു. ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. നാളെ വൈകിട്ട് മൂന്ന് മണിക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. മാധ്യമങ്ങള്‍ മൂന്നാറുകാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ജനകീയസമിതിയുടെ പ്രധാനപ്പെട്ട ആരോപണം.
മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇവിടെ കയ്യേറ്റം രൂക്ഷമാണെന്നും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവിടുത്തെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നതിനായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി രൂപീകരിക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു. ഈ അതോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും, ആറുമാസത്തിനുളളില്‍ പരിസ്ഥിതി പരിപാലന വികസന അതോറിറ്റി രൂപീകരിക്കണമെന്നുമാണ് നിയമസഭാ ഉപസമിതിയുടെ ശുപാര്‍ശ.
 

 

 

 

JEEVAN TV NEWS

JEEVAN TV NEWS