jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ പൊതുമാപ്പ് ആനുകൂല്യം തേടാന്‍ ആയിരങ്ങള്‍


സൗദി അറേബ്യയില്‍ പൊതുമാപ്പ് ആനുകൂല്യം ഇന്ന് ആരംഭിക്കും.ആനുകൂല്യം ലഭ്യമാക്കുക 90 ദിവസത്തേക്ക് മാത്രം.
സൗദി അറേബ്യയില്‍ നിയമങ്ങള്‍ ലംഘിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കുളള പൊതുമാപ്പ് ആനുകൂല്യങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. നിയമലംഘകര്‍ക്ക് മാതൃരാജ്യങ്ങളിലേക്ക് മടങ്ങാനുള്ള നടപടികള്‍ ലളിതമാണ്. ഔട്ട്പാസ് ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ 10 കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങി.. ഒരാള്‍ക്ക് മൂന്നര മിനിറ്റില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങാനുളള സൗകര്യമാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോകൗണ്ടറിലും ഒരു എംബസി ഉദ്യോഗസ്ഥനും രണ്ട് വൊളണ്ടിയര്‍മാരും ഉണ്ട്. ഔട്ട്പാസ് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. സൗദിയിലെ 11 നഗരങ്ങളില്‍ ഔട്ട്പാസിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കൗണ്ടറുകളുണ്ട്. അതേസമയം
പൊതുമാപ്പില്‍ എംബസിയുടെയോ സൗദി പാസ്‌പോര്‍ട്ട് വകുപ്പിന്റെയോ സേവനങ്ങള്‍ക്ക് ഇടിനലക്കാരെ സമീപിക്കരുതെന്ന് റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും മുന്നറിയിപ്പ് നല്‍കി. 2013ലെ പൊതുമാപ്പ് വേളയില്‍ ഇടനിലക്കാരുടെ പേരില്‍ പരാതി ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണിത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS