jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍ നടപടി ജീവന്‍ വാര്‍ത്തയെത്തുടര്‍ന്ന്


ചീമേനി തുറന്ന ജയിലില്‍ പശുക്കളെ സംഭാവനയായി വാങ്ങുകയും ഗോപൂജ നടത്താന്‍ അവസരമൊരുക്കുകയും ചെയ്ത ജയില്‍ സുപ്രണ്ട് എ.ജി സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥനെതിരെ ചെറിയ ശിക്ഷണ നടപടി മാത്രം മതിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ മറികടന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ കടുത്ത നടപടി. ജീവന്‍ ന്യൂസാണ് ചീമേനി ജയലില്‍ നടന്ന ഗോപൂജ സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നത്.

കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല അധികൃതരില്‍ നിന്നും സംഭാവനയായി കുള്ളന്‍ പശുക്കളെ വാങ്ങുകയും ഇതിന്റെ ഭാഗമായി മഠാധിപതിയെ ജയിലിലെത്തിച്ച് ഗോപൂജ നടത്തിയതുമാണ് വിവാദമായത്.തുടര്‍ന്ന് ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തവിട്ടെങ്കിലും ജയില്‍ സൂപ്രണ്ടിനെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണം നടത്തിയ ഉത്തര മേഖല ഐജി് ശിവദാസ് കെ തൈപറ്പില്‍ നല്‍കിയത്.എന്നാല്‍ പ്രഥമ ദൃഷ്ടിയാ ജയില്‍ സൂപ്രണ്ടിന്റെ വീഴ് മനസ്സിലാക്കിയ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ഇദ്ദേഹം കുറ്റകാരനാണെന്ന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറി.എന്നാല്‍ വീഴ്ച്ച പറ്റിയ ഉദ്ദ്യാഗസ്ഥന് മേല്‍ സര്‍വ്വീസ് ആനു കൂല്ല്യങ്ങള്‍ റദ്ദാക്കുന്നതരത്തിലുള്ള ചെറിയ നടപടി മാത്രം മതിയെന്ന് നളിനി നെറ്റോ ഫയലില്‍ കുറിച്ചു.എന്നാല്‍ ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മറികടന്ന്  ജയില്‍ സൂപ്രണ്ട് എ ജി സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് 635/2017 എന്ന ഫയലില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒപ്പുവയ്ക്കുകയായിരുന്നു.ജോലിക്ക് ഹാരായില്ല എന്നതുള്‍പ്പെടെ കാരങ്ങളാല്‍ ഇതിനുമുന്‍പു മൂന്നു തവണ സ്സപന്‍ഷന്‍ നടപടി നേരിട്ട ആളാണ് എ.ജി. സുരേഷ്‌കുമാര്‍

JEEVAN TV NEWS

JEEVAN TV NEWS