jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഒമ്പതാമത് ദേശീയ ചലച്ചിത്ര മേളയ്ക്ക് തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ തുടക്കമായി.


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഒമ്പതാമത് ദേശീയ ചലച്ചിത്ര മേളയ്ക്ക് തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ തുടക്കമായി. മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖപ്രസംഗം നടത്തിയ ചടങ്ങില്‍ പ്രമുഖ തമിഴ് സംവിധായകന്‍ വെട്രി മാരന്‍ മുഖ്യാതിഥിയായിരുന്നു സിനിമാ നിര്‍മ്മാതാവ് ബേബിമാത്യു സോമതീരം ഉള്‍പ്പടെ 2015ലെ ദേശീയപുരസ്‌കാര ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. 

മുഗള്‍ മാളിലെ രണ്ട് തിയേറ്ററുകളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ ആദ്യദിനം നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എ ബില്യന്‍ കളര്‍ സ്റ്റോറിയായിരുന്നു ഉദ്ഘാടനചിത്രം. 4 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഇരുപതിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്ലാ ദിവസവും മീറ്റ് ദ ഡയറക്ടേഴ്‌സും സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകും. ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ച് തൃശ്ശൂര്‍ ഊരാളി  സംഘത്തിന്റെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിനായകന്‍, മണികണ്ഠന്‍ എന്നിവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

 

JEEVAN TV NEWS

JEEVAN TV NEWS