jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ഇടതുസര്‍ക്കാരിനും വീഴ്ചയുണ്ടെന്ന് എ.ഐ.ടി.യു.സി.


കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കാതെ നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സിയുടെ ബസുകള്‍ നിരത്തിലിറക്കാനാകാത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷയൂണിയനായ എ.ഐ.ടി.യു.സി. ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്തതില്‍ ഇടതുസര്‍ക്കാരിനും വീഴ്ചയുണ്ടെന്ന് എ.ഐ.ടി.യു.സി. ജനറല്‍ െസക്രട്ടറി എ.ജി രാഹുല്‍ പറഞ്ഞു. ഇതുസംബന്ധിച്ച ജീവന്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കാതെ നിര്‍മ്മിച്ച കെ.എസ്.ആര്‍.ടിയുടെ നൂറിലധികം ബസുകള്‍ നിരത്തിലിറക്കാനാകാതെ കട്ടപ്പുറത്തായ വാര്‍ത്ത കഴിഞ്ഞ ദിവസം ജീവന്‍ന്യൂസാനണ് റിപ്പോര്‍ട്ട് െചയ്തത്. ഇതിനെ തുടര്‍ന്നാണ് സംഭവത്ത്ില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷയൂണിയനായ എ.ഐ.ടി.യു.സി. രംഗത്തെത്തിയത്.----ബൈറ്റ്. എം.ജി. രാഹുല്‍, ജനറല്‍ െസക്രട്ടറി ( കേരള സ്‌റ്റേറ്റ് ട്രാസ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ എ.ഐ.ടി.യു.സി. ). 

ഈ സംഭവത്തില്‍ ഇടതുസര്‍ക്കാരിനും വീഴ്ചപറ്റിയെന്നും കേരള സ്‌റ്റേറ്റ് ട്രാസ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ എ.ഐ.ടി.യു.സി. ജനറല്‍ െസക്രട്ടറി എ.ജി രാഹുല്‍ പറഞ്ഞു--ബൈറ്റ്.  ഭാരത് സേ്‌റ്റേജ് -3 നിലവാരത്തിലുള്ള ഷാസികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയശേഷം കെ.എസ്്.ആര്‍.ടി.സി ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നൂറിലധികം ബസുകളാണ് മോേേട്ടാര്‍വാഹന വകുപ്പിന്‍െ്‌റ രജിസ്‌ട്രേഷന്‍ ലഭിക്കാതെ വിവിധ ഗാരേജുകളില്‍ കെട്ടിക്കിടക്കുന്നത്. 

ഈ ഷാസികള്‍ വാങ്ങിക്കൂട്ടിയതില്‍ വലിയ അഴിമതിയുണ്ടെന്ന വിമര്‍ശനം കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തന്നെ ഉന്നയിക്കുന്നു.--ബൈറ്റ്. (ജുഡ് ജോസഫ്, വെഹിക്കിള്‍ സൂപ്രവൈസര്‍ കെ.എസ്.ആര്‍.ടി.സി.)  കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നല്‍കാനാകില്ലെന്നാണ്  മോേേട്ടാര്‍വാഹന വകുപ്പു അറിയിച്ചിട്ടുള്ളത്. അതിനാല്‍ ഈക്കാര്യത്തില്‍  നിയമപരമായ ഇളവു നേടാന്‍ അടിയന്തിരമായ നടപടികളാണ് കെ.എസ്.ആര്‍.ടി.സി. സ്വീകരിക്കേണ്ടതെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.  

 

JEEVAN TV NEWS

JEEVAN TV NEWS