jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

മണിപ്പൂരില്‍ വിശ്വാസവോട്ട് ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി


മണിപ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍സിംഗ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. അറുപതംഗ മന്ത്രിസഭയില്‍ ബിജെപിക്ക് 21 അംഗങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് എന്നിവയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമെങ്കിലും തങ്ങള്‍ക്ക് 33 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ബിജെപിയുടെ വാദം. അതേസമയം കേന്ദ്രത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച്, രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

 


 

JEEVAN TV NEWS

JEEVAN TV NEWS