jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

'അലമാര'യുടെ ഷോ ദുബായില്‍ ആദ്യ ഷോ കാണാന്‍ താരങ്ങള്‍


മിഥുന്‍ മാനുവല്‍ തോമസ് സംവിധാനംചെയ്ത അലമാര എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ഷോ ദുബായില്‍ നടന്നു. ഇത് ആദ്യമായാണ് ഒരു മലയാള സിനിമയുടെ ആദ്യ ഷോ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നത്.

ഒരു മലയാളചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഷോ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നത്. അട് ഒരു ഭീകരജീവിയാണ്, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് അലമാര. അലമാരയുടെ ആദ്യ ഷോ ദുബായ് ഹയാത്ത് റീജ്യന്‍സിയിലെ ഗലേറിയ തീയ്യേറ്ററില്‍ വെച്ച് നടന്നു. ചിത്രത്തിലെ പ്രധാന നടന്മാരായ സണ്ണിവെയ്ന്‍, മണികണ്ഠന്‍ ആചാരി, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരും ആദ്യ പ്രദര്‍ശനത്തിനായി എത്തിയിരുന്നു. ചിത്രത്തെപ്പറ്റി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും, സണ്ണിവെയ്‌നും പറയുന്നു.ആഥഠഋ. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മണികണ്ഠന്‍ ആദ്യമായാണ് ഒരു വിദേശരാജ്യത്ത് എത്തുന്നതെന്നും ഇതിന്റെ പ്രത്യേകതയാണ്. മണികണ്ഠന്റെ വാക്കുകള്‍.ആഥഠഋ. ഭാര്യാവീട്ടുകാര്‍ നല്‍കുന്ന അലമാരയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സാധാരണ നാട്ടില്‍ ഒരു സിനിമയിറങ്ങി ഒന്നോ രണ്ടോ ആഴ്ചകള്‍ കഴിഞ്ഞാണ് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി വരുന്ന സിനിമാപ്രവണതകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രവാസി പ്രേക്ഷകര്‍.

JEEVAN TV NEWS

JEEVAN TV NEWS