jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ വാദം പൂര്‍ത്തിയായി.


എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ വാദം പൂര്‍ത്തിയായി. സിബിഐയുടെ കുറ്റപത്രം അസംബന്ധമെന്ന് വിശേഷിപ്പിച്ച സാല്‍വെ പിണറായി വിജയനെ മാത്രം പ്രതിയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. റിവിഷന്‍ഹര്‍ജിയിലെ തുടര്‍വാദം 27ന് നടക്കും.

ലാവ്‌ലിന്‍ കരാര്‍ മന്ത്രിസഭയില്‍ നിന്നു മറച്ചുവച്ചിട്ടില്ലെന്നും  ധനകാര്യ സെക്രട്ടറിയാണ് ഫയല്‍ തയാറാക്കിയതെന്നും ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രതിയാകില്ലേ എന്ന് സാല്‍വേ ചോദിച്ചു. ഖജനാവിനു നഷ്ടമുണ്ടായെന്ന സിബിഐ വാദം നിലനില്‍ക്കില്ല. കേരളം നേരിട്ട വൈദ്യുതി പ്രതിസന്ധി കൂടി കൂടി പരിഗണിച്ചായിരുന്നു കരാര്‍ ഉണ്ടാക്കിയത്. കരാറിനെക്കുറിച്ചു മന്ത്രിസഭയ്ക്ക് അറിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണന്നും സാല്‍വെ അറിയിച്ചു. ഏറെ കൂടിയാലോചനകള്‍ക്കുശേഷമാണ് അന്തിമ കരാര്‍ രൂപപ്പെടുത്തിയതെന്നും സിബിഐയുടെ റിവിഷന്‍ ഹര്‍ജിയെ എതിര്‍ത്ത് സാല്‍വേ വാദിച്ചു. സദുദ്ദേശ്യത്തോടെയാണു കരാര്‍ ഉണ്ടാക്കിയത്. വൈദ്യുതി പദ്ധതികള്‍ നവീകരിച്ചതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്.പിണറായി വിജയന്റെ കാലത്തല്ല ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ജി കാര്‍ത്തികേയന്റെ നടപടി തെറ്റായി സിബിഐ കണ്ടെത്തിയിട്ടില്ല. സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലാണ് കരാറിന് വേണ്ടേി ശ്രമിച്ചത്. കെഎസ്ഇബിയുടെ വാണിജ്യപുരോഗതിയായിരുന്നു ലക്ഷ്യം. കരാറുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഗൂഢാലോചനയും നടന്നിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സാമ്പത്തിക സഹായം നല്‍കിയതിലും ഗൂഡാലോചനയില്ലന്നും നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കേണ്ട ഗതിയാണെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. സിബിഐക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം.കെ. നടരാജനാണ് ഹാജരായത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്‌ലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ ഏഴാം പ്രതിയാണ് പിണറായി വിജയന്‍. എന്നാല്‍, തിരുവനന്തപുരം സിബിഐ കോടതി 2013 നവംബറില്‍ പിണറായി ഉള്‍പ്പെടയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു, ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. 

JEEVAN TV NEWS

JEEVAN TV NEWS