jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍കൂട്ടി ഇരുട്ടടി നല്‍കുമ്പോള്‍ സൗജന്യനിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പോസ്റ്റ് ഓഫീസ് ബാങ്കുകള്‍


ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍കൂട്ടി ഇരുട്ടടി നല്‍കുമ്പോള്‍ സൗജന്യനിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പോസ്റ്റ് ഓഫീസ് ബാങ്കുകള്‍. പ്രത്യേക ഫീസ് ചുമത്താതെയുള്ള പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ജനകീയമായി മാറുകയാണ്. 

സൗജന്യ എടിഎം ഉപയോഗം, വാര്‍ഷികഫീസ് ഇല്ല എന്നിങ്ങനെയുള്ള മികച്ച നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് രാജ്യത്ത് പോസ്റ്റ്ഓഫീസ് ബാങ്കുകള്‍ സജീവമാവുന്നത്. 50 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡുമായി പോസ്റ്റ് ഓഫീസിലെത്തി അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ എ.ടി.എം കാര്‍ഡും ലഭ്യമാകും. വിസ റുപ്പേ ഡെബിറ്റ് കാര്‍ഡാണ് പോസ്റ്റ് ഓഫീസില്‍നിന്ന് ലഭിക്കുക. ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താം. ബാങ്കുകളിലെ എ.ടി.എമ്മില്‍നിന്ന് അഞ്ചില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ നിശ്ചിത തുക ഈടാക്കും. എന്നാല്‍ ബാങ്കുകളിലെ പണം പോസ്റ്റ് ഓഫീസുകളിലെ എ.ടി.എമ്മില്‍നിന്ന് എത്ര തവണ പിന്‍വലിച്ചാലും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല ചെക്ക്ബുക്ക് വേണമെങ്കില്‍ 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം. ചെക്ക്ബുക്ക് വേണ്ടെങ്കില്‍ 50 രൂപ മതി. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്ന് വര്‍ഷത്തിനിടെ ഒരുതവണയെങ്കിലും ഇടപാട് നടത്തണം. നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനമാണ് പലിശ. ബാങ്ക് അക്കൗണ്ടുകള്‍ക്ക് സമാനമായി ഒരു പോസ്റ്റ് ഓഫീസിലെ അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് നിഷ്പ്രയാസം മാറ്റാന്‍ കഴിയും. മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എ.ടി.എം സ്ഥാപിക്കും. ക്രമേണ മുഴുവന്‍ പോസ്റ്റ് ഓഫീസുകളേയും എ.ടി.എമ്മുമായി ബന്ധിപ്പിക്കാനാണ് പോസ്റ്റല്‍ വകുപ്പ് ലക്ഷ്യമിടുന്നത്.
      










<

JEEVAN TV NEWS

JEEVAN TV NEWS