jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു


സ്വകാര്യ സേവനദാതാക്കളുടെ വെല്ലുവിളികള്‍ക്ക് ശക്തമായ മറുപടിയുമായി ബിഎസ്എന്‍എല്‍. ജിയോയെ വെല്ലാന്‍ ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തി.. 339 രൂപയുടെ റീച്ചാര്‍ജില്‍ പരിധിയില്ലാതെ ഡേറ്റ ഉപയോഗിക്കാനാകുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

339 രൂപയുടെ റീച്ചാര്‍ജില്‍ ദിവസവും രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാവുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാനും സാധിക്കും. 18 മുതലാണ് പുതിയ ഓഫര്‍ നിലവില്‍ വരുന്നത്. 
339 രൂപയ്ക്കു ഇന്ത്യയില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയും നല്‍കിയിരുന്ന നേരത്തെയുള്ള ഓഫര്‍ നവീകരിച്ചാണു പുതിയ പ്ലാന്‍ ഇറക്കിയിരിക്കുന്നത്. 
ഇതു പ്രകാരം ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം ലഭ്യമാകും. ഡേറ്റ ഉപയോഗിക്കുന്നവര്‍ക്കു ഏറ്റവും മികച്ച ഓഫര്‍ അനുവദിക്കാനാണ് ഇതിലൂടെ ബിഎസ്എന്‍എല്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോള്‍ അണ്‍ലിമിറ്റഡ് എന്ന പേരില്‍ ഡേറ്റ ഓഫര്‍ നല്‍കുന്ന എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളും ദിവസം ഒരു ജിബി ഡേറ്റയാണു സൗജന്യമായി നല്‍കുന്നത്. ഈ സ്ഥാനത്താണു ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക താതാപ്പര്യത്തിലാണ് ബിഎസ്എന്‍എലിന്റെ പുതിയ നീക്കം. 
 

 










<

JEEVAN TV NEWS

JEEVAN TV NEWS