jeevan news online

വാർത്തകൾ വിശദമായി

പ്രേക്ഷകര്‍ ഏറെപ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി


പ്രേക്ഷകര്‍ ഏറെപ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 28ന് ബാഹുബലി 2 തീയേറ്ററിലെത്തും.

ബാഹുബലി ഒന്നാം ഭാഗത്തിന് ശേഷം പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബാഹുബലി 2 വിന്റെ ട്രെയിലറാണ് ുറത്തിറങ്ങിയിരിക്കുന്നത്. സിനിമാ പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ ദൈര്‍ഘ്യം 2.24 മിനിറ്റ്.

പ്രഭാസിന്റേയും റാണ ദഗുബതിയുടേയും സംഘടനമാണ് ട്രെയിലറിന്റെ പ്രധാന ഹൈലൈറ്റ്. അനുഷ്‌ക, നാസര്‍, രമ്യാ കൃഷ്ണന്‍, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്.ചിത്രത്തിന്റെ ഹിന്ദി ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ 28ന് ബാഹുബലി 2 തിയേറ്ററുകളിലെത്തും

 

JEEVAN TV NEWS

JEEVAN TV NEWS