jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

മുസ്ലീങ്ങള്‍ക്കെതിരെ പോസ്റ്ററുകള്‍ നാടുവിടാന്‍ നിര്‍ദ്ദേശം


ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ജിയാന്‍ഗ്ലാ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഈ വര്‍ഷമവസാനം വരെ നാടുവിട്ടു പോകാന്‍ മുസ്ലീങ്ങള്‍ക്ക് സമയം നല്‍കിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിയാണ് അധികാരത്തില്‍ അതുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്ലീങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.. സ്ഥലത്തെ ബിജെപി എംപിയുടെ പേരിലാണ് പോസ്റ്ററുകള്‍.  പ്രേദശത്തെ ഭൂരിപക്ഷ സമുദായക്കാരാണ് ഇതില്‍ ഒപ്പിട്ടിരിക്കുന്നതെന്ന അവകാശവാദവും ഇതിലുണ്ട്. നാടുവിട്ടു പോയില്ലങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്  വാര്‍ത്തയായതോടെ പൊലീസ് കേസെടുക്കുകയും പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ബിഎസ്പിയും എസ്പിയും സംശയമുന്നയിച്ചിരുന്നു. മുസ്സാഫര്‍നഗറും മൊറാദാബാദും ഉള്‍പെടെ കലാപം നടന്ന ആറ് മണ്ഡലങ്ങളില്‍ പോലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് സംശയങ്ങള്‍ക്കിട വരുത്തിയിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS