jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

വിഎം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ല തീരുമാനം സോണിയ എത്തിയശേഷം


കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വിഎം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടി അധ്യക്ഷ രാജി അംഗീകരിച്ച ശേഷം കെപിസിസിക്ക് താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു

സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമെ സുധീരന്റെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും  രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രമേ ഇടക്കാല സംവിധാനം വരൂ എന്നും ഹൈക്കമാന്റ് അറിയിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് വരെയാണ് താല്‍ക്കാലിക സംവിധാനം ഒരുക്കുക.
കെപിസിസി അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ എഐ ഗ്രൂപ്പ് കലഹം ശക്തിപ്രാപിക്കുന്നതിന് ഇടയിലാണ് സുധീരന്റെ രാജിയില്‍ തീരുമാനമെടുത്തില്ലെന്ന ഹൈക്കമാന്‍ഡ് നിലപാട്. വിഎം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്. ഇതോടെ സംസ്ഥാന നേതൃത്വത്തില്‍ യോജിച്ചൊരു തീരുമാനമെന്ന സാധ്യത മങ്ങി. കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ഹസന് നല്‍കണമെന്ന നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചതായാണ് സൂചന.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് വരെ ഹസന് താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യം.. എന്നാല്‍ എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാന്‍ഡിന് വിടാമെന്നാണ് ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
 

 










<

JEEVAN TV NEWS

JEEVAN TV NEWS