jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

സന്തോഷ് ട്രോഫി ഫുട്ബാളില്‍ ആദ്യമത്സരത്തില്‍ കേരളം 4 -2ന് റെയില്‍വേയ്‌സിനെ തോല്‍പ്പിച്ചു


സന്തോഷ് ട്രോഫി ഫുട്ബാളില്‍ ആദ്യമത്സരത്തില്‍ കേരളം 4 -2ന് റെയില്‍വേയ്‌സിനെ തോല്‍പ്പിച്ചു.കേരളത്തിന്റെ ജോബി ജസ്റ്റിന്റെ
ഹാട്രിക്കും  ഉസ്മാന്‍ നേടിയ ഗോളുമാണ് കേരളത്തിന്റെ തകര്‍പ്പന്‍ ജയത്തിന് കളമൊരുക്കിയത്. അടുത്ത മത്സരത്തില്‍ കേരളം നാളെ പഞ്ചാബിനെ നേരിടും

സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. റെയില്‍വേയ്‌സിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു കേരളം.ഹാട്രിക് നേടിയ കെ.എസ്.ഇ.ബി താരം ജോബി ജസ്റ്റിനും ഒരു ഗോളടിച്ച ക്യാപ്ടന്‍ ഉസ്മാനുമാണ് കേരളത്തിനായി അത്യുജ്ജ്വല വിജയമൊരുക്കിയത്. 21, 45 , 63 മിനിട്ടുകളിലായിരുന്നു ജോബിയുടെ ഗോളുകള്‍. 71?ാം മിനിട്ടിലാണ് ഉസ്മാന്‍ സ്‌കോര്‍ ചെയ്തത്. റെയില്‍വേയ്‌സ് 17ാം മിനിട്ടില്‍ ഗോള്‍ നേടി കേരളത്തെ ഞെട്ടിച്ചിരുന്നു. കളിതീരാന്‍ നേരത്തും റെയില്‍വേയ്‌സ് ഒരു ഗോളടിച്ച് ആശ്വാസം കണ്ടെത്തി. മലയാളിതാരം രാജേഷാണ് റെയില്‍വേയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
മികച്ച ഒത്തിണക്കം പ്രകടിപ്പിച്ച ഉസ്മാനെയും ജോബിയെയും വിശ്വാസത്തിലെടുത്ത് 4-4-2 എന്ന ശൈലിയിലാണ് കോച്ച് വി.പി ഷാജി ടീമിനെ ഇറക്കിയത്. ജിഷ്ണു, അസ്ഹറുദ്ദീന്‍, ജിജോ, സീസണ്‍ എന്നിവര്‍ മദ്ധ്യനിരയിലിറങ്ങിയപ്പോള്‍ പ്രതിരോധം കാത്തത് നിഷോണും ലിജോയും ഷെറിന്‍സാമും ശ്രീരാജും ചേര്‍ന്നായിരുന്നു. മിഥുനായിരുന്നു ഗോളി. ഉജ്ജ്വലമായ നീക്കങ്ങളാണ് രണ്ടാംപകുതിയില്‍ ഉസ്മാനും കൂട്ടരും കാഴ്ചവച്ചത്. 63ാം മിനിട്ടില്‍ ജോബി ഹാട്രിക് പൂര്‍ത്തിയാക്കിയതും മനോഹരമായ ഒരു ഗോളിലൂടെയായിരുന്നു.പഞ്ചാബുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. 

JEEVAN TV NEWS

JEEVAN TV NEWS