jeevan news online

വാർത്തകൾ വിശദമായി

പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി


പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി. ടെസ്റ്റ്, എകദിന ക്രിക്കറ്റില്‍നിന്ന് നേരത്തെ വിരമിച്ച അഫ്രീദി ഇപ്പോള്‍ ട്വന്റി-20 യോടും വിടപറഞ്ഞാണ് നീണ്ട 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നത്. 2010 ല്‍ ടെസ്റ്റില്‍നിന്ന് വിരമിച്ച 36 കാരനായ അഫ്രീദി 2015 ലോകകപ്പോടെ ഏകദിന ക്രിക്കറ്റും ഉപേക്ഷിച്ചിരുന്നു. പിന്നീട് പാക് ട്വന്റി-20 ടീമില്‍ തുടര്‍ന്നുവരികയായിരുന്നു. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോക ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ നയിച്ചു. ഷാര്‍ജയില്‍ നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പെഷവര്‍ സലാമിക്കായി 28 പന്തില്‍നിന്ന് 54 റണ്‍സെടുത്ത ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും പൂര്‍ണ്ണമായും വിരമിക്കുന്ന കാര്യം അഫ്രീദി അറിയിച്ചത്. തന്റെ ആരാധകര്‍ക്കായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ട് വര്‍ഷം തുടരുമെന്നും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണെന്നും അഫ്രീദി പറഞ്ഞു. 

 

JEEVAN TV NEWS

JEEVAN TV NEWS