jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് കൊടുംകുറ്റവാളികള്‍.


യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് കൊടുംകുറ്റവാളികള്‍. വടിവാള്‍ സലിമും കണ്ണൂര്‍ സ്വദേശി പ്രദീപുമാണ് ഇന്ന് അറസ്റ്റിലായത്.അതേസമയം കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച പുതിയ അന്വേഷണ സംഘം ചുമതലയേറ്റു
കോയമ്പത്തൂരില്‍നിന്നാണ് ഇരുവരും  പിടിയിലായത്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. ഇനി പിടികൂടാനുള്ളത് നാലുപേരെയാണ്. കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കരുതുന്ന പള്‍സര്‍ സുനിയടക്കമുളളവരുടെ ഒളിയിടത്തെ പറ്റി നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏഴു പ്രതികളുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരെയെല്ലാം തിരിച്ചറിയാന്‍ ഇനിയുമായിട്ടില്ല പൊലീസിന്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നടിയുടെ ഡ്രെെവര്‍ മാര്‍ട്ടിനില്‍ നിന്നു ലഭിച്ചി വിവരങ്ങളുടെ മാത്രം ചുവടുപിടിച്ചാണ് പൊലീസ് മുന്നോട്ടു പോകുന്നത്. സംഭവത്തിന്‍റെ മുഖ്യ ആസൂത്രകനായ നടിയുടെ മുന്‍ ഡ്രെെവര്‍ പള്‍സര്‍ സുനിയുള്‍പ്പെടെയുളളവര്‍ കേരളം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില നാട്ടുകാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതില്‍ നിന്ന് സുനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സുനിക്കു പിന്നില്‍ മറ്റാരെങ്കിലും ഉന്നതരുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 

 

JEEVAN TV NEWS

JEEVAN TV NEWS