jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ബിജെപിക്കും നരേന്ദ്രമോഡിക്കുമെതിരായ വിമര്‍ശനം ശക്തമാക്കി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ


ബിജെപിക്കും നരേന്ദ്രമോഡിക്കുമെതിരായ വിമര്‍ശനം ശക്തമാക്കി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാതെ ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മോശംഭരണകാലമാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. സൈന്യം മിന്നലാക്രമണം നടത്തും. ബി.ജെ.പി അതിന്റെ ക്രെഡിറ്റെടുക്കും. അങ്ങനെയെങ്കില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്‍ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും കേന്ദ്രം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശത്രുക്കളുമായി അവര്‍ക്ക് യുദ്ധം ചെയ്യേണ്ടിവരുന്നത് ഒഴിഞ്ഞവയറുമായിട്ടാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. രാജ്യം നിലവില്‍ വന്നത് 2014 ലാണ് എന്നാണ് ചില ആളുകളുടെ വിചാരം. നോട്ട് നിരോധനം മൂലം 200 ലധികം പേര്‍ മരിച്ചു. ഒരു സൈനികന് പോലും നോട്ട് ക്ഷാമം കാരണം ആത്മഹത്യചെയ്യേണ്ടി വന്നുവെന്നും ഉദ്ധവ് പറഞ്ഞു

JEEVAN TV NEWS

JEEVAN TV NEWS