jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

അധ്യാപകര്‍ ഒളിവില്‍ നെഹ്‌റു കോളേജിന് മുന്നില്‍ വന്‍പ്രതിഷേധം


നെഹ്‌റുകോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിനെ പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍, കോപ്പിയടിച്ചെന്ന കഥയുണ്ടാക്കി മാനേജ്‌മെന്റ് കുടുക്കിയതാണെന്ന് പോലീസ് റിപ്പോര്‍ട്ട്. അതിനിടെ ജിഷ്ണു ആത്മഹത്യ ചയ്ത കേസില്‍ ഒന്നാംപ്രതിയായ കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരവും ശക്തമായി തുടരുന്നുണ്ട്. 

ജിഷ്ണുവിന്റെ മരണത്തില്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പലും പി.ആര്‍.ഒയും ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ നടപടി ആരംഭിച്ചത്. എന്നാല്‍, വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ചുപേരുടെയും വീടുകളില്‍ പൊലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇവരെ തേടി അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോഴിക്കോട് നാദാപുരത്ത് ജിഷ്ണുവിന്റെ നാട്ടില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിയ നിരവധി പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ സമരത്തിന് പിന്തുണയുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടനകളും മാര്‍ച്ചും ഉപവാസവും നടത്തുകയാണ്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസവും തുടരുന്നു. ഇതിനിടെ, നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെയും ആത്മഹത്യാപ്രേരണകുറ്റത്തിന് കേസെടുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി, നിരവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്ന് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായാണ് പരാതി.

 

JEEVAN TV NEWS

JEEVAN TV NEWS