jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് വിജയം


ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 459 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 250 റണ്‍സിന് എല്ലാവരും പുറത്തായി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും ബംഗ്ലാദേശിന്റെ വാലറ്റത്തിന് പിടിച്ചുനില്‍ക്കാന്‍ അവസരം നല്‍കാതെ അവസാനദിവസം ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ പരാജയമറിയാത്ത തുടര്‍ച്ചയായ ആറാം പരമ്പരയാണിത്. വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.

 

JEEVAN TV NEWS

JEEVAN TV NEWS