jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയിലിലേക്ക്


അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയിലിലേക്ക്. വിചാരണക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതി, ശശികല ഉടന്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടു. ശശികലയ്ക്ക് അടുത്ത 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
തമിഴ്‌നാട് രാഷ്ട്രീയത്തെ ആഴ്ചകളോളം ഉദ്വേഗത്തില്‍ നിര്‍ത്തിയ ശശികലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീംകോടതി വിധി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയും ശശികലയും കുറ്റക്കാരല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി അസാധുവാക്കി. ജയലളിത ഉള്‍പ്പെടെയുളള നാലുപ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി നാലുവര്‍ഷത്തേക്കായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. ജയലളിതയുടെ ബിനാമിയാണ് ശശികല എന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു. കൂടാതെ പത്തുകോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. നേരത്തെ ജയലളിതയ്‌ക്കൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇത് കുറച്ച് ഇനി മൂന്നുവര്‍ഷവും പത്തു മാസവും ശശികല തടവില്‍ കഴിഞ്ഞാല്‍ മതി. അതേസമയം കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ശശികലയ്ക്ക് ഇനി പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ശശികലയ്‌ക്കൊപ്പം മറ്റു രണ്ടുപ്രതികളായ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ക്കും ഇതെ ശിക്ഷ തന്നെയാണ് കോടതി വിധിച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളില്‍ ശശികല വിചാരണ കോടതിക്ക് മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66 കോടി രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം വിചാരണക്കോടതി നാലുപ്രതികള്‍ക്കും വിധിച്ചത്. ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി 1996-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്തംബറിലാണ് വിചാരണ കോടതി വിധി പറഞ്ഞത്. ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്‍പ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

JEEVAN TV NEWS

JEEVAN TV NEWS