jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

കൊച്ചി മെട്രോ പാളത്തിലേക്ക് മാര്‍ച്ച് അവസാനം മുതല്‍ സര്‍വീസ് തുടങ്ങും


മാര്‍ച്ച് അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ കൊച്ചി മെട്രോ യാത്രക്കാരുമായി പരീക്ഷണ ഓട്ടം നടത്തും. ഇതിനായി തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു

ആലുവമുതല്‍ പാലാരിവട്ടംവരെ 13 കിലോമീറ്റര്‍ പാതയിലെ 11 സ്‌റ്റേഷനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് ആദ്യം പൂര്‍ത്തിയാക്കും. ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനുമുള്ള സംവിധാനത്തിന്റെ ജോലി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. കളമശേരി, പത്തടിപ്പാലം, കുസാറ്റ്, മുട്ടം സ്‌റ്റേഷനുകളിലും ജോലികള്‍ അവസാനഘട്ടത്തിലാണ്. 81 മീറ്റര്‍ നീളമുള്ളവയാണ് സ്‌റ്റേഷന്‍ പ്‌ളാറ്റ്‌ഫോമുകള്‍. അഗ്‌നിശമന ഉപകരണങ്ങള്‍, സിസി ടിവി ക്യാമറകള്‍, നിരക്ക് ഈടാക്കാനുള്ള സ്വയംപ്രവര്‍ത്തക സംവിധാനം, ലിഫ്റ്റുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലി  ഏറെക്കുറെ പൂര്‍ത്തിയായി. ഇവ യാത്രക്കാരുടെ സുരക്ഷാപരിശോധനയും നിര്‍വഹിക്കും. അഞ്ചു മിനിറ്റ് ഇടവേളയില്‍ ഒമ്പതു ട്രെയിനുകളാണ് തുടക്കത്തിലുണ്ടാകുക.

പൂര്‍ണമായും സിഗ്‌നല്‍സംവിധാനം ഉപയോഗപ്പെടുത്തിയുള്ള മെട്രോ ട്രെയിനുകളുടെ പരീക്ഷണഓട്ടം ഈ മാസം അവസാനത്തോടെ നടക്കും. ഇതിനായി നാല് ട്രെയിനുകളാണ് എത്തിയിട്ടുള്ളത്. ഈ മാസവും മാര്‍ച്ച് ആദ്യവുമായി മൂന്നുട്രയിനുകള്‍ കൂടി എത്തും. ഇതോടെ സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ ഏഴു ട്രെയിനുകള്‍ ലഭ്യമാവും

 

JEEVAN TV NEWS

JEEVAN TV NEWS