jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ശശികല പക്ഷത്തുനിന്നും കൂടുതല്‍ നേതാക്കള്‍ പനീര്‍ ശെല്‍വത്തിന് പിന്തുണ


ഡി.എം.കെയുടെ അടിയന്തര നേതൃയോഗം ഇന്ന് ചെന്നൈയില്‍ ചേരും. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം യോഗം വിലയിരുത്തും. അതേസമയം ശശികല പക്ഷത്തുനിന്നും കൂടുതല്‍ നേതാക്കള്‍ പനീര്‍ ശെല്‍വത്തിന് പിന്തുണ അറിയിക്കാന്‍ എത്തുന്നുണ്ട്. ഇന്നലെ മാത്രം ആറ് എം.പിമാരാണ് ശശികല ക്യാമ്പില്‍നിന്നും മറുകണ്ടം ചാടിയത്.

തമിഴ്‌നാട്ടില്‍ അധികാര വടംവലി ശക്തമായി തുടരുന്നതിനിടെ അണ്ണാ ഡിഎംകെയില്‍ ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍.പി. മരുതരാജ, വില്ലുപുരം എം.പി എസ്. രാജേന്ദ്രന്‍, രാജ്യസഭാംഗം ആര്‍. ലക്ഷ്മണന്‍ തുടങ്ങിയവരാണ് ഇപ്പോള്‍ പനീര്‍സെല്‍വം ക്യാംപില്‍ എത്തിയിരിക്കുന്നത്.

ഇതോടെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെയിലെ എം.പിമാരുടെ എണ്ണം പത്തായി. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ എന്നിവരാണ് പനീര്‍സെല്‍വത്തിനൊപ്പമുള്ള മറ്റ് ലോക്‌സഭാംഗങ്ങള്‍. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ക്കു പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി. പൊന്നയ്യനും പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് പനീര്‍ശെല്‍വം പക്ഷത്തുള്ളവര്‍ പറയുന്നത്.

JEEVAN TV NEWS

JEEVAN TV NEWS