jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

മില്‍മ പാല്‍വിലവര്‍ദ്ധന പ്രാബല്യത്തില്‍


മില്‍മ പാലിന്‍റെ വിലവര്‍ദ്ധന നിലവില്‍ വന്നു. നീല കവര്‍ പാലിന് 21 രൂപയും മഞ്ഞ കവര്‍ പാലിന് 19 രൂപ 50 പൈസയുമായാണ് വര്‍ദ്ധിപ്പിച്ചത്. തൈര് 500 ഗ്രാം പാക്കറ്റിന് 25 രൂപയുമായി. 

മൂന്നുശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എന്‍എഫുമുള്ള ഹോമോജെനൈസ്ഡ് നീല കവര്‍ പാലിന്‍റെ വില 19 ല്‍ നിന്ന് 21 രൂപയായി. പുതിയവില രേഖപ്പെടുത്തിയ കവര്‍ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുക. മില്‍മ പാലിന്‍റെ വില ലിറ്ററിന് 36ല്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിക്കുമ്പോള്‍ അധികമായി ലഭിക്കുന്ന 4 രൂപയില്‍ ഏറ്റവും കുറഞ്ഞത് 3 രൂപ 35 പൈസ ക്ഷീരകര്‍ഷകനും 16 പൈസ ക്ഷീരസംഘത്തിനും 16 പൈസ വിതരണ ഏജന്‍റിനും 75 പൈസ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന് അംശാദായമായും കിട്ടും. ബാക്കി തുക ഡയറികളുടെ പ്രവര്‍ത്തനത്തിനും ക്ഷീരസംഘങ്ങള്‍ക്കുമായും നല്‍കും.  ക്ഷീരസംഘങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില ലിറ്ററിന് 30 രൂപ 12 പൈസയില്‍ നിന്ന് 34 രൂപ 14 പൈസയായി ഉയരും. പാലിന്‍റെ കൊഴുപ്പിന്‍റെ അളവിന് ആനുപാതികമായി ഇതില്‍ വ്യത്യാസമുണ്ടാകും. സംഘങ്ങള്‍ക്ക് ഇപ്പോള്‍ മില്‍മയില്‍നിന്ന് ലഭിക്കുന്ന തുക 31 രൂപ 50 പൈസയില്‍ നിന്ന് 35 രൂപ 87 പൈസയായി വര്‍ധിക്കും.

 

 

JEEVAN TV NEWS

JEEVAN TV NEWS