jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

ശശികല എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കാഞ്ചീപുരം കൂവത്തൂരിലെ റിസോര്‍ട്ടുകളില്‍ റവന്യൂവകുപ്പ് പരിശോധന നടത്തി


ശശികല എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കാഞ്ചീപുരം കൂവത്തൂരിലെ റിസോര്‍ട്ടുകളില്‍ റവന്യൂവകുപ്പ് പരിശോധന നടത്തി. പോലീസ് സംഘത്തോടൊപ്പം എത്തിയാണ് ആര്‍ഡിഒ റിസോര്‍ട്ടുകളില്‍ പരിശോധന നടത്തിയത്.

എംഎല്‍എമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീര്‍ശെല്‍വം വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. എംഎല്‍എമാര്‍ എവിടെയെന്ന് കണ്ടെത്തണമെന്ന് മദ്രാസ് ഹൈക്കോടതിയും പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് റവന്യുവകുപ്പിന്‍റെ പരിശോധന. രാവിലെ ആറുമണിക്ക് തന്നെ റവന്യൂ വകുപ്പ് സംഘം റിസോര്‍ട്ടുകളില്‍ എത്തി. കാഞ്ചീപുരം കളക്ടറും തഹസില്‍ദാരും ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. ഇവിടെയുള്ള 120ഓളം എംഎല്‍എമാരില്‍ ഓരോരുത്തരെയും സംഘം നേരില്‍കണ്ട് സംസാരിച്ചു. എന്നാല്‍ ഇതുവരെ എംഎല്‍എമാരില്‍ ആരില്‍ നിന്നും ശശികലയ്ക്ക് എതിരെ മൊഴി ലഭിച്ചതായി വിവരമില്ല. ഇന്നലെ തന്നെ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരില്‍ ഒരുവിഭാഗം തങ്ങളെ ആരും തടവില്‍ താമസിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് കാഞ്ചീപുരത്തെ റിസോര്‍ട്ടുകളില്‍ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ചില മന്ത്രിമാര്‍ വന്നുപോകുന്നതൊഴിച്ചാല്‍ മറ്റാരെയും ഇങ്ങോട്ട് പ്രവേശിപ്പിക്കുന്നില്ല. എഐഎഡിഎംകെ പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ് റിസോര്‍ട്ടുകളും പരിസരവും. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുമുണ്ടായി. പുറംലോകവുമായി യാതൊരു ബന്ധവും അനുവദിക്കാതെയാണ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. ഫോണ്‍, ഇന്‍റര്‍നെറ്റ്, ടെലിവിഷന്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്.

JEEVAN TV NEWS

JEEVAN TV NEWS