jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

പുതിയകുടിയേറ്റനിയമം വരുന്നു ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും


യു.എസില്‍ താമസിക്കുന്ന നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റ പകുതിയായി കുറച്ച് കൊണ്ടുള്ള നിയമം യു.എസ് സെനറ്റര്‍മാര്‍ സഭയില്‍ അവതരിപ്പിക്കും.. സ്ഥിര പൗരത്വമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും ഗ്രീന്‍ കാര്‍ഡ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിയമം തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

യു.എസില്‍ പുതിയ കുടിയേറ്റ നിയമം കൊണ്ടുവരാനാണ് ഭരണകൂടത്തിന്റെ ആലോചന.യു.എസില്‍ താമസിക്കുന്ന നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റ പകുതിയായി കുറച്ച് കൊണ്ടുള്ള നിയമമാണ് യു.എസ് സെനറ്റര്‍മാര്‍ സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.. യു.എസില്‍ സ്ഥിര പൗരത്വമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും ഗ്രീന്‍ കാര്‍ഡ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിയമം തിരിച്ചടിയാകുമെന്നാണ് സൂചന. അമേരിക്കയിലെ തൊഴില്‍ അവസരം വര്‍ധിപ്പിക്കുന്നതിന് കുടിയേറ്റ പരിഷ്‌കരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണും ഡെമോക്രാറ്റിക് അംഗം ഡേവിഡ് പെര്‍ട്യൂവുമാണ് ബില്‍ അവതരിപ്പിച്ചത്. ഇതിലൂടെ രാജ്യത്ത് നിലവിലുള്ള അവിദഗ്ധ തൊഴിലാളികളെ കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. നിലവില്‍ അമേരിക്കയിലുള്ള ഒരു ലക്ഷം വരുന്ന ഇന്തോ അമേരിക്കന്‍ ആളുകളെയാണ് ഇത് ബാധിക്കുക. അതേസമയം ബില്ല് എച്ച്‌വണ്‍ ബി വിസകളെ കുറിച്ച് പറയുന്നില്ല. 
ഇന്റര്‍നാഷണല്‍ ഡെസ്‌ക്ക്-ജീവന്‍

 

JEEVAN TV NEWS

JEEVAN TV NEWS